Thursday, 16 February 2012

മായാമോഹിനി


ദിലീപ് വീണ്ടും അദ്ഭുതം സൃഷ്ടിക്കാന്‍ പോകുന്നു. ജോസ് തോമസ് സംവിധാനംചെയ്യുന്ന മായാമോഹിനി എന്ന ചിത്രത്തിലാണ് ദിലീപ് അദ്ഭുതപ്പെടുത്തല്‍ നടത്തുന്നത്. ഈ ചിത്രത്തില്‍ ദിലീപ് പൂര്‍ണമായും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരെ വിസ്മയഭരിതരാക്കുന്നത്.


സ്ത്രീവേഷത്തില്‍ പലപ്പോഴും പല അഭിനേതാക്കളും അഭിനയിക്കാറുണ്ട്. പ്രത്യേകിച്ചും നമ്മുടെ ഹാസ്യതാരങ്ങള്‍ ഇക്കാര്യം പലപ്പോഴും ചെയ്യാറുണ്ട്. എന്നാല്‍, ഒരു മുഴുനീള സത്രീ കഥാപാത്രത്തെ അവതരിപ്പിക്കുക. അതും ഭാവത്തിലും സംസാരത്തിലും സൌന്ദര്യത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു പെണ്ണിനെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിലൂടെയാണ് ദിലീപ് ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്.



ഉയര്‍ന്ന സാങ്കേതിക മികവോടെയാണ് ദിലീപ് ഇതിലെ മായാമോഹിനിയായി പ്രത്യക്ഷപ്പെടുന്നത്. കോളിവുഡില്‍നിന്നും ഹോളിവുഡില്‍ മായാമോഹിനി എത്തുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളുടെഅത്യന്തം രസാവഹമായ ചലച്ചിത്ര ആവിഷ്കരണമാണ് ഈ ചിത്രം.

ഇവിടെ ബാലകൃഷ്ണനെ ബിജു മേനോനും ലക്ഷ്മി നാരായണനെ ബാബുരാജും അവതരിപ്പിക്കുന്നു. ലക്ഷ്മി റോയിയും മൈഥിലിയമാണ് നായികമാര്‍. വിജയരാഘവന്‍, നെടുമുടി വേണു, സ്ഫടികം ജോര്‍ജ്, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, മധു വാര്യര്‍, പൊന്നമ്മ ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രചന- ഉദയകൃഷ്ണ, സിബി കെ. തോമസ്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് ബേണി ഇഗ്നേഷ്യസ് ഈണം പകരുന്നു. അനില്‍ നായരാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം- സജിത് രാഘവന്, മേക്കപ്- റോഷന്‍, സച്ചി കാട്ടാക്കട, വസ്ത്രാലങ്കാരം- സമീറാ സനീഷ്, അസോസിയേറ്റ് ഡയറക്ടേഴ്സ്- സുരേഷ് ദിവാകരന്‍, കൃഷ്ണകുമാര്‍, പ്രൊജക്ട് ഡിസൈനര്‍- ജയ്സണ്‍ എളങ്ങുളം. കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി. സുകുമാര്‍, മധു വാര്യര്‍ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.









No comments:

Post a Comment